
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭയും കേരള സംഗീത നാടക അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് മഹോത്സവം വാചികം പരിപാടിക്കായി 75 അംഗ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ രമ സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.കെ.പീതാംബരൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ പരമേശ്വരൻ, അഡ്വ.എസ്.സുഭാഷ് ചന്ദ്, കെ.ടി.അഖിൽദാസ് എന്നിവർ സംസാരിച്ചു. ഒക്ടോബർ 10 മുതൽ 14 വരെ ഇരുമ്പനം തണ്ണീർച്ചാൽ പാർക്കിലാണ് പരിപാടി.