പറവൂർ: ഏഴിക്കര പഞ്ചായത്തിലെ എട്ടാം വാർഡ് മേരീസ് റോഡിന്റെ നിലവാരം ഉയർത്തുന്നതിനായി​ 34.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഹാർബർ എൻജിനീയറിംഗ് വിഭാഗത്തി​നാണ് നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല. സാങ്കേതിക അനുമതി ലഭിച്ച ശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കി വേഗത്തിൽ നിർമ്മാണം ആരംഭിക്കുമെന്ന് പ്രതിപക്ഷനേതാവ് അറിയിച്ചു.