party

കൊച്ചി: രാഷ്ട്രീയ ലോക് ജൻശക്തി പാർട്ടി (ആർ.എൽ.ജെ.പി) സംസ്ഥാന പ്രതിനിധി സമ്മേളനം നാളെ മൂന്നിന് പത്തടിപ്പാലം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് എം. മെഹബൂബ് അദ്ധ്യക്ഷത വഹിക്കും. ദേശീയ ജനറൽ സെക്രട്ടറിമാരായ സഞ്ജയ് ഷറഫ്, എൽവിസ് ജോസഫ്, ദളിത് സേനാ ദേശീയ ട്രഷറർ ജിയ ലാൽ, ബീഹാർ ഘടകം സീനിയർ വൈസ് പ്രസിഡന്റ് മേത്തബ് ആലം എന്നിവർ പങ്കെടുക്കും. ലോക്‌സഭാ സമ്മേളനത്തിലെ പാർട്ടി നിലപാട് അടക്കമുള്ള വിഷയങ്ങൾ ചർച്ചയാകുമെന്ന് എം.മെഹബൂബ്, ജനറൽ സെക്രട്ടറി സാജു ജോയ്‌സൺ, ജില്ലാ പ്രസിഡന്റ് പി.വി.ഹെർമൻ എന്നിവർ അറിയിച്ചു.