m
മുടക്കുഴയിൽ അതി ദാരിദ്ര്യ നിർമ്മാർജ്ജന ഉപപദ്ധതി പ്രകാരമുളള മൈക്രോ പ്ലാൻ ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്യുന്നു.

കുറുപ്പംപടി : മുടക്കുഴ ഗ്രാമ പഞ്ചായത്ത് തദ്ദേശ സ്വയം ഭരണ വകുപ്പ് നടപ്പിലാക്കുന്ന പുതിയ പദ്ധതിയായ അതി ദാരിദ്ര്യ നിർമ്മാർജ്ജന ഉപപദ്ധതി പ്രകാരമുളള മൈക്രോ പ്ലാൻ ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗങ്ങളായ കെ.ജെ. മാത്യു, വൽസ വേലായുധൻ, ഡോളി ബാബു, അനാമിക ശിവൻ, സോമി ബിജു, രജിത ജയ് മോൻ, ബിന്ദു ഉണ്ണി, പി.എസ് സുനിത്ത് , അസി.സെകട്ടറി കെ.ആർ. സേതു . ദീപ ശ്രീജിത്ത്, വി.ഇ .ഒ ജാൻസി ജോസഫ് എന്നിവർ സംസാരി​ച്ചു.