പെരുമ്പാവൂര്‍: കേരള മുസ്‌ലിം ജമാ അത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് നബിദിന റാലി നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് വി.എച്ച്. അലിദാരിമി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നബിദിന റാലി പെരുമ്പാവൂര്‍ ബോയ്സ് ഹൈസ്‌കൂളില്‍ നിന്നും വൈകിട്ട് നാലിന് ആരംഭിച്ച് തണ്ടേക്കാട് മസ്ജിദ് പരിസരത്ത് സമാപിക്കും.
ഒക്ടോബര്‍ 14ന് ഹുബ്ബു റസൂല്‍ പരിപാടി കൊച്ചി മറൈന്‍ ഡ്രൈവില്‍ നടക്കും. തിരുനബി പ്രപഞ്ചത്തിന്റെ വെളിച്ചം എന്ന പ്രമേയത്തില്‍ ഒരു മാസക്കാലം നടത്തുന്ന കാമ്പയിനില്‍ സെമിനാറുകള്‍, സാന്ത്വന കാരുണ്യ പ്രവര്‍ത്തനങ്ങള്‍, സമ്മേളനങ്ങള്‍, റാലികള്‍ എന്നിവ നടക്കും. ഹൈദ്രോസ് ഹാജി, ഇസ്മായില്‍ സഖാഫി നെല്ലിക്കുഴി, ജലാലുദ്ധീന്‍ അഹ്സനി, സലാം അഹ്സനി
ഉബൈദുള്ള അസ്ഹരി, സി.പി. ഷാജഹാന്‍ സഖാഫി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.