മൂവാറ്റുപുഴ: ഒന്നരക്കിലോ കഞ്ചാവുമായി രണ്ട് അസാംകാരെ അറസ്റ്റുചെയ്തു. സാം മൊറിഗാവ് ലഹോറിഹട്ട് ഡൈത്തുൽബാരി ഭാഗത്ത് ജാഹിറുൽ ഇസ്ലാം (21), മൊറിഗാവ് ദിനൻഖടി ജിയാജുൽ ഹഖ് (23) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്. കീച്ചേരിപ്പടി ഭാഗത്ത് വില്പനക്കായി എത്തിച്ച കഞ്ചാവ് ഇവരിൽ നിന്ന് പിടികൂടി.
പൊലീസ് ഇൻസ്‌പെക്ടർ കെ.എൻ. രാജേഷ്, എസ്.ഐമാരായ സി.പി. ബഷീർ, മിൽക്കാസ് വർഗീസ്, ജിജോ, എ.എസ്.ഐ ദിലീപ്, സീനിയർ സി.പി.ഒമാരായ ബേസിൽ സ്‌കറിയ, അബൂബക്കർ, ബിബിൽ, മുഹമ്മദ് ഷെഹിൻ, മൊഹിയുദ്ദീൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.