raveendran

മൂവാറ്റുപുഴ: പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഇലഞ്ഞി മുത്തോലപുരം വട്ടപ്പാറ കോളനിയിൽ കിഴക്കേപ്പറമ്പിൽ വീട്ടിൽ രവീന്ദ്രൻ കൃഷ്ണനെയാണ് (45) മൂവാറ്റുപുഴ പൊലീസ് അറസ്റ്റുചെയ്തത്. അന്വേഷണസംഘത്തിൽ ഇൻസ്‌പെക്ടർ കെ.എൻ. രാജേഷ്, സീനിയർ സി.പി.ഒ ഷിബി കുര്യൻ, സി.പി.ഒ അബ്ദുൽ സലാം എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.