കളമശേരി: നീതി നീങ്ങുന്ന ലോകം നീതി നിറഞ്ഞ തിരുനബി(സ) എന്ന പ്രമേയവുമായി എസ്.വൈ.എസ് നടത്തുന്ന റബീഅ് കാമ്പയിനിന്റെ ജില്ലാ തല ഉദ്ഘാടനവും മീലാദ് വിളംബര റാലിയും ഇന്ന് വൈകിട്ട് കളമശേരിയിൽ നടക്കും. കളമശേരി ഞാലകം ജുമാ മസ്ജിദ് പരിസരത്തു നിന്ന് ആരംഭിക്കുന്ന വിളംബര റാലി എച്ച്.എം. ടി ജംഗ്ഷനിൽ സമാപിക്കും. എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി അൻവർ മുഹിയുദ്ദീൻ ഹുദവി റാലി ഉദ്ഘാടനം ചെയ്യും. സമാപന സമ്മേളനത്തിൽ ജംഇയ്യത്തുൽ ഖുതുബാഅ ജില്ലാ പ്രസിഡന്റ് എം.എം.ഷംസുദ്ദീൻ ഫൈസി മീലാദ് സന്ദേശം നൽകും. പടമുഗൾ ചീഫ് ഇമാം സഈദ് ഹുദവി വല്ലപ്പുഴ പ്രമേയ പ്രഭാഷണം നടത്തും.