കളമശേരി: ഏലൂരിൽ നടക്കുന്ന സി.ഐ.ടി.യു ജില്ലാ സമ്മേളന സംഘാടകസമിതി ഓഫീസ് പാതാളം കവലയിൽ തുറന്നു. ദേശീയ കൗൺസിൽ അംഗം സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു.
ഏലൂർ നഗരസഭ ചെയർമാൻ എ.ഡി. സുജിൽ അദ്ധ്യക്ഷനായി. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള, സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥ്, ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, ട്രഷറർ സി.കെ. പരീത്, സി.കെ. മണിശങ്കർ, പി. എം. മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു.
ഒക്ടോബർ 19, 20 തീയതികളിൽ കുറ്റിക്കാട്ടുകര സാന്തോംഹാളിലെ പി.എം അലി നഗറിൽ നടക്കുന്ന സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം എം.പി ഉദ്ഘാടനം ചെയ്യും. സമ്മേളനത്തോടനുബന്ധിച്ച് കലാ, കായിക മത്സരങ്ങൾ, സെമിനാറുകൾ എന്നിവയുണ്ടാകും.