കൊച്ചി: കലൂരിലെ അറവുശാലയ്ക്ക് പൂട്ടുവീണ സാഹചര്യത്തിൽ കൊച്ചി നഗരത്തിലെ മാംസ വിപണനത്തിന് പുതിയ സംവിധാനമൊരുക്കാൻ ആലോചന തുടങ്ങിയതായി മേയർ എം. അനിൽകുമാർ പറഞ്ഞു. കൂത്താട്ടുകുളത്തെ മീറ്റ് പ്രോഡക്ട് ഒഫ് ഇന്ത്യയുടെ (എം.പി.ഐ) അറവുശാലയിൽ മാടുകളെ അറുത്തശേഷം മാംസം കോർപ്പറേഷന്റെ തന്നെ നിയന്ത്രണത്തിൽ പ്രത്യേക വാഹനത്തിൽ നഗരത്തിലെ കടകളിൽ എത്തിക്കുന്നതിനുള്ള സംവിധാനമാണ് ആലോചിക്കുന്നത്. എം.പി.ഐയിൽ ഒരു മാടിനെ അറുത്ത് വൃത്തിയാക്കി നൽകുന്നതിന് 1200 രൂപയാണ് ഈടാക്കുന്നത്. കോർപ്പറേഷന് ഇളവു നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
നഗരത്തിൽ അടുത്തകാലത്തായി വർദ്ധിച്ചുവരുന്ന കൊലപാതകപരമ്പരയുടെ പശ്ചാത്തലത്തിൽ പൊലീസുമായി കൈകോർത്ത് ജാഗ്രതാസമിതിയുടെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് മേയർ പറഞ്ഞു.