പള്ളുരുത്തി: ബ്ലോക്ക് പഞ്ചായത്ത്, എറണാകുളം കൃഷി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയറിംഗ് വിഭാഗം, പള്ളുരുത്തി കൃഷി അസിസ്റ്റന്റ് ഡയറക്ടർ എന്നിവരുടെ നേതൃത്വത്തിൽ ബ്ലോക്ക് തല കാർഷിക സെമിനാർ സംഘടിപ്പിച്ചു. കാർഷിക ഉപകരണങ്ങളുടെ ഉപയോഗവും സാധ്യതകളും, കാർഷിക ലോണുകൾ, കാർഷിക വ്യവസായങ്ങൾ എന്നിവയെ കുറിച്ച് കർഷകർക്ക് ബോധവത്കരണം നൽകി. കാർഷിക യന്ത്രങ്ങളുടെ പ്രദർശനം, കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പന എന്നിവയും നടന്നു. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി തമ്പി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോബി പനക്കൽ അദ്ധ്യക്ഷത വഹിച്ചു. കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ലീജ തോമസ് ബാബു, ജില്ലാ പഞ്ചായത്ത് അംഗം ദിപു കുഞ്ഞുകുട്ടി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മെറ്റിൽഡ മൈക്കിൾ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ.സഗീർ, ബ്ലോക്ക് അംഗങ്ങളായ ജോസ് വർക്കി, ജോളി പൗവ്വത്തിൽ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ സിന്ധു പി. ജോസഫ്, കൃഷി അസിസ്റ്റന്റ് എൻജിനിയർ അനു റേ മാത്യു, ഹരിത മോഹൻ, അക്സ റെജി, പ്രേംകുമാർ ടി.എസ്, വി. കെ.ബിജു എന്നിവർ സംസാരിച്ചു.