1

മട്ടാഞ്ചേരി:ഹൾദ്ദിപൂർ ശ്രീകൃഷ്ണാശ്രം മഠാധിപതി ശ്രീശ്രീ വാമനാശ്രമ സ്വാമിക്ക് കൊച്ചി തിരുമല ക്ഷേത്രത്തിൽ സ്വീകരണം നൽകി. ദേശ ദിഗ് വിജയപദയാത്രക്ക് മുന്നോടിയായി ക്ഷേത്ര ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. വൈശ്യ,വാണിയ സമൂഹത്തിന്റെ ആത്മീയാചാര്യനാണ് സ്വാമി. കൊച്ചി അമരാവതി ജനാർദ്ദനക്ഷേത്രത്തിൽ സ്വാമി നവരാത്രിയാഘോഷ പൂജകൾ നടത്തുകയാണ്. ക്ഷേത്ര കവാടത്തിലെത്തിയ ശ്രീശ്രീ വാമനാശ്രം സ്വാമിയെ ക്ഷേത്രാചാര്യർ എൽ. മങ്കേഷ് ഭട്ട് പൂർണ്ണകുംഭം നൽകി സ്വീകരിച്ചു. തന്ത്രി ആർ.ഗോവിന്ദ ഭട്ട് സ്വാമിയെ ക്ഷേത്രത്തിലേയ്ക്ക് ആനയിച്ചു. ക്ഷേത്രം പ്രസിഡന്റ് ബി.ജഗന്നാഥ ഷേണായ്, ഭരണാധികാരിമാരായ വി.ശിവകുമാർ കമ്മത്ത്, വി.ഹരി പൈ ,അംഗങ്ങളായ ആർ.വെങ്കടേശ്വര പൈ, മോഹൻ ഷേണായ്, സോമനാഥ പ്രഭു, എസ്‌.കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി.