മട്ടാഞ്ചേരി മൂന്നാം ഡിവിഷൻ ഈരവേലി മണ്ഡലം റോഡ് ജനകീയ സമിതി ഉപരോധിച്ചു. ജനകീയ സമിതി കൺവീനർ എ.ജലാലിന്റെ നേതൃത്വത്തിൽ പ്രദേശവാസികളാണ് റോഡ് ഉപരോധം നടത്തിയത്. ഒമ്പത് മാസത്തോളമായി പൊട്ടിപ്പൊളിഞ്ഞ് കിടക്കുന്ന റോഡ് ഇതുവരെയും പണിപൂർത്തീകരിക്കാനായിട്ടില്ല. സമര പരിപാടിക്കിടെ കൗൺസിലർ പരിസരവാസികളുമായി സംസാരിച്ചു. അപകടങ്ങൾ തുടർക്കഥയാകുകയും പരിസരവാസികൾ താമസംമാറേണ്ട അവസ്ഥ സംജാതമാകുകയും ചെയ്തിട്ടും റോഡ് പണി ഇതുവരെയും പൂർത്തീകരിച്ചില്ലെന്ന് പൊതുപ്രവർത്തകനായ കെ. എ. മുജീബ് റഹ്മാൻ പറഞ്ഞു. എ.ജലാൽ,​ കെ.എ.മുജീബ് റഹ്മാൻ ഫാറൂഖ്,​ ഷിജു,​മുക്താർ മട്ടാഞ്ചേരി എന്നിവർ സംബന്ധിച്ചു.