p

കൊച്ചി: ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിലെ യു.ജി.സി അംഗീകാരം ലഭിച്ച കോഴ്സുകൾ ഒഴികെയുള്ള വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിക്കാൻ ഹൈക്കോടതി മറ്റു സർവകലാശാലകൾക്ക് അനുമതി നൽകി. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയൊഴികെയുള്ള സർവകലാശാലങ്ങൾ വിദൂരവിദ്യാഭ്യാസ കോഴ്സുകൾ നടത്തുന്നത് തടഞ്ഞ സർക്കാർ വിജ്ഞാപനത്തിനെതിരെ നൽകിയ ഹർജികളിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവ്.

മലയാളം, ഇംഗ്ളീഷ്, ഹിന്ദി, സംസ്‌കൃതം, അറബിക് വിഷയങ്ങളിലെ ബി.എ കോഴ്സുകൾക്കും മലയാളം, ഇംഗ്ളീഷ് എം.എ കോഴ്സുകൾക്കുമാണ് യു.ജി.സി അംഗീകാരം നൽകിയത്. ഇതൊഴികെയുള്ള വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താനാണ് മറ്റു സർവകലാശാലകൾക്ക് ഹൈക്കോടതി ഇപ്പോൾ അനുമതി നൽകിയത്. ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് അനുമതി ലഭിച്ച കോഴ്സുകളിൽ വിദൂര വിദ്യാഭ്യാസ കോഴ്സു നടത്താൻ മറ്റുള്ളവരെ അനുവദിക്കണോയെന്ന കാര്യത്തിൽ വിശദമായ വാദം കേൾക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി.

സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​യിൽ
വ​രു​ന്നു​ ​മി​ക​വി​ന്റെ​ ​മൂ​ന്നു​കേ​ന്ദ്ര​ങ്ങൾ

തി​രു​വ​ന​ന്ത​പു​രം​:​ ​ശാ​സ്ത്ര,​ ​സാ​ങ്കേ​തി​ക​ ​രം​ഗ​ങ്ങ​ളി​ലെ​ ​നൂ​ത​ന​ ​പ​ഠ​ന​ ​ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്ക് ​നേ​തൃ​ത്വം​ ​ന​ൽ​കാ​ൻ​ ​അ​ന്ത​ർ​ദ്ദേ​ശീ​യ​ ​നി​ല​വാ​ര​ത്തി​ലു​ള്ള​ ​മി​ക​വി​ന്റെ​ ​മൂ​ന്ന് ​കേ​ന്ദ്ര​ങ്ങ​ൾ​ ​തു​ട​ങ്ങാ​ൻ​ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​സി​ൻ​ഡി​ക്കേ​റ്റ് ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ 30​ ​കോ​ടി​യാ​ണ് ​ചെ​ല​വ്.​ ​സു​സ്ഥി​ര​ ​വി​ക​സ​നം,​ ​കാ​ർ​ബ​ൺ​ ​ന്യൂ​ട്രാ​ലി​​​റ്റി​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലെ​ ​കേ​ന്ദ്രം​ ​ക​ണ്ണൂ​ർ​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ലും​ ​നി​ർ​മ്മി​ത​ ​ബു​ദ്ധി,​ ​യ​ന്ത്റ​ബു​ദ്ധി,​ ​റോ​ബോ​ട്ടി​ക്‌​സ്,​ ​ഓ​ട്ടോ​മേ​ഷ​ൻ​ ​എ​ന്നീ​ ​മേ​ഖ​ല​ക​ളി​ലെ​ ​മി​ക​വി​ന്റെ​ ​കേ​ന്ദ്രം​ ​എ​റ​ണാ​കു​ളം​ ​മോ​ഡ​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ലും​ ​എ​മ​ർ​ജിം​ഗ് ​മെ​​​റ്റീ​രി​യ​ൽ​സ് ​അ​നു​ബ​ന്ധ​ ​മേ​ഖ​ല​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കേ​ന്ദ്രം​ ​കോ​ട്ട​യം​ ​രാ​ജീ​വ് ​ഗാ​ന്ധി​ ​ഇ​ൻ​സ്​​റ്റി​​​റ്റ്യൂ​ട്ട് ​ഒ​ഫ് ​ടെ​ക്‌​നോ​ള​ജി​യി​ലു​മാ​ണ് ​തു​ട​ങ്ങു​ക.​ ​ഇ​വി​ടെ​ ​ന​ട​പ്പി​ലാ​ക്കു​ന്ന​ ​അ​ക്കാ​ഡ​മി​ക്,​ ​ഗ​വേ​ഷ​ണ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​വി​ശ​ദാം​ശ​ങ്ങ​ളും​ ​പ്ര​വ​ർ​ത്ത​ന,​ ​ഭ​ര​ണ​ ​നി​ർ​വ​ഹ​ണ​ ​രീ​തി​ക​ളും​ ​ത​യ്യാ​റാ​ക്കാ​ൻ​ ​സി​ൻ​ഡി​ക്കേ​​​റ്റ് ​സ്​​റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​​​റ്റി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്തി.