 
തൃപ്പൂണിത്തുറ: പൂർണത്രയീ ഫൗണ്ടേഷന്റെ സംഗീതപൂർണശ്രീ പുരസ്കാരം കർണാടക സംഗീതാചാര്യൻ പ്രൊഫ. മാവേലിക്കര പി. സുബ്രഹ്മണ്യത്തിന് സമ്മാനിക്കും. പതിനൊന്നായിരത്തി ഒരുനൂറ്റിപ്പതിനൊന്ന് രൂപയും ശ്രീപൂർണത്രയീശരൂപം ആലേഖനംചെയ്ത സുവർണഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. പൂർണത്രയീ ജയപ്രകാശ കൃതികളുടെ പ്രചാരണത്തിലുള്ള സേവനത്തെ മാനിച്ചാണ് പുരസ്കാരം നൽകുന്നത്. തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീതകോളേജിലെ റിട്ട. പ്രൊഫസറും കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് ജേതാവുമാണ്.
ഒക്ടോബറിൽ തൃപ്പൂണിത്തുറ പൂർണത്രയീ സംഗീതമണ്ഡപത്തിൽ വച്ച് പുരസ്കാരം സമ്മാനിക്കും.