പെരുമ്പാവൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡ് വക പെരുമ്പാവൂർ ശ്രീധർമ്മശാസ്ത്രാ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 6.30ന് കൃഷ്ണ പ്രിയ സുബ്രഹ്മണ്യന്റെ സംഗീതസദസ്, ഒക്ടോബർ ഒന്നി​ന് പെരുമ്പാവൂർ നാട്യകൈരളി സ്‌കൂൾ ഒഫ് ഡാൻസിലെ കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, 2ന് വൈകിട്ട് 6.30 ന് പൂജവയ്പ്, മൂന്നി​ന് എച്ച്. രാമനാഥനും സംഘവും അവതരിപ്പിക്കുന്ന ഭജനാമ്യതം, മഹാനവമി ദിനമായ 4 ന് രാവിലെ 9.30 ന് യജ്ഞാചാര്യൻ അനന്തനാരായണന്റെ നേതൃത്വത്തിൽ സാരസ്വത വിദ്യാഗോപാല മന്ത്രാർച്ചന, വൈകിട്ട് 6.30 ന് കേളി, 2 മണിക്ക് അഷ്ടപദി, വിജയദശമി ദിനമായ 5ന് രാവിലെ പൂജയെടുപ്പ്, തുടർന്ന് 8.30 മുതൽ വിദ്യാരംഭം, കുട്ടി​കളെ എഴുത്തി​നി​രുത്ത് എന്നിവയാണ് പ്രധാന പരിപാടികൾ. കുട്ടികളെ എഴുത്തിനിരുത്തുന്നതിനുളള സൗകര്യവും ഒരുക്കിയിട്ടുണ്ട്.