തൃക്കാക്കര: മോട്ടോർ വാഹനവകുപ്പിന്റെ പരിവാഹൻ സൈറ്റിലെ തകരാർ താത്കാലികമായി പരിഹരിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെ ആർ.ടി ഓഫീസിലെ പ്രവർത്തനം ഭാഗികമായി പുനരാരംഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി സൈറ്റിന്റെ പ്രവർത്തനം തടസപ്പെട്ടിരിക്കുകയായിരുന്നു. ഡ്രൈവിംഗ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മുതലായ എന്നിവയുടെ പ്രവർത്തനമാണ് ഭാഗികമായി പുനരാരംഭിച്ചത്. എന്നാൽ ഇടയ്ക്കിടെ സൈറ്റ് പണിമുടക്കുന്നത് പ്രശ്നമാകുന്നുണ്ട്.
സാരഥി സോഫ്റ്റ്‌വെയർ ഇടയ്ക്കിടെ പ്രവർത്തനസജ്ജമായതിനാൽ ലേണേഴ്സ് ടെസ്റ്റ് മുടങ്ങിയിരുന്നില്ല. തകരാർകാരണം പുതിയ ഡ്രൈവിംഗ് ലൈസൻസും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും ആർ.സി ഉൾപ്പെടെയുള്ളവയുടെ നടപടിക്രമങ്ങൾ മുടങ്ങിയിരിക്കുകയായിരുന്നു