പെരുമ്പാവൂർ: എസ്.എൻ.ഡി.പി.യോഗം 865 ാം നമ്പർ കോടനാട് ശാഖ വക ചെട്ടിനട ദേവീ ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 2 മുതൽ 5 വരെ വിവിധ പരിപാടികളോടെ നടക്കും. 2 ന് വൈകിട്ട് 6 മണിക്ക് പൂജവയ്പ് മഹാനവമി ദിനമായ 4 ന് പുലർച്ചെ 5.30 മുതൽ വിശേഷാൽ പൂജ, വൈകിട്ട് 6.30 ന് ദീപാരാധന ദീപക്കാഴ്ച, 7 7 മണിക്ക് ആയുധപൂജ, ലളിത സഹസ്രനാമജപം, വിജയദശമി ദിനമായ 5 ന് പുലർച്ചെ 5 മണി മുതൽ മഹാഗണപതി ഹോമം, സരസ്വതി പൂജാ വിദ്യാ മന്ത്രാർച്ചന, രാവിലെ 6 30 ന് പൂജയെടുപ്പ്, തുടർന്ന് ക്ഷേത്രം മേൽശാന്തി എം' എസ് ബൈജുവിന്റെ മുഖ്യ കാർമ്മികത്വത്തിൽ വിദ്യാരംഭം എന്നിവയാണ് പ്രധാന പരിപാടികൾ വിജയദശമി ദിനത്തിൽ രാവിലെ 9 മണിക്ക് ഉത്പന്ന ലേലം ആരംഭിക്കും.