
തൃക്കാക്കര: വിവിധ ആവശ്യങ്ങളുന്നയിച്ച് ആശാ വർക്കേഴ്സ് യൂണിയന്റെ (സി.ഐ.ടി.യു) നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും നടത്തി. സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ദീപാ കെ.രാജൻ ഉദ്ഘാടനം ചെയ്തു. ആശാ വർക്കേഴ്സ് യൂണിയൻ ജില്ലാ പ്രസിഡന്റ് മായാദേവി അദ്ധ്യക്ഷത വഹിച്ചു. ലിസി വർഗീസ്, എ.പി.ലൗലി, നിബി വർഗീസ്, സ്ജിഷ മനോജ് എന്നിവർ സംസാരിച്ചു.