തൃക്കാക്കര: ബാലസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പ്രവർത്തകർ സമാഹരിച്ച പുസ്തക ശേഖരം കാക്കനാട് ജുവൈനൽ ഗേൾസ് ഹോംമിനും ബോസ്റ്റൽ സ്കൂളിനും കൈമാറി.സംസ്ഥാന ജോ. സെക്രട്ടറി അരവിന്ദ് അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കെ.കെ.കൃഷ്ണേന്ദു, പ്രസിഡന്റ് വിസ്മയ് വാസ്, കൺവീനർ എം.പി.മുരളി,സംസ്ഥാന കമ്മിറ്റി അംഗം ഹാഫിസ് നൗഷാദ്, ജില്ലാ ജോയിന്റ് കൺവീനർ എൻ.കെ.പ്രദീപ്, സ്വാതി സോമൻ, എം.എം.അനന്തൻ,വിനായക് കമ്മത്,സി.കെ. സദാശിവൻ,അഡ്വ.എ.ജി.ഉദയകുമാർ, ജോജോ ആന്റണി, ബോസ്റ്റൽ ജയിൽ സൂപ്രണ്ട് വിഷ്ണു, ഗേൾസ് ഹോം സൂപ്രണ്ട് ദീപ, കെ.എസ്.സിമി, സൗമ്യ തുടങ്ങിയവർ പങ്കെടുത്തു