ആലുവ: കാൽനൂറ്റാണ്ട് തുടർച്ചയായി കേരള നിയമസഭയിൽ ആലുവയെ പ്രതിനിധീകരിക്കുകയും ആധുനിക ആലുവയുടെ ശില്പിയാകുകയും ചെയ്ത കെ. മുഹമ്മദലിയെ ആലുവാ പൗരാവലി അനുസ്മരിച്ചു. കെ. മുഹമ്മദാലി എം.എൽ.എയായിരിക്കെ നിർമ്മിച്ച ആലുവാ പുഴയോരത്തെ കടത്ത് കടവ് സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സമൂഹത്തിന്റെ വിവിധ തുറകളിലെ നിരവധി പേർ പങ്കെടുത്തു. നഗരസഭാ ചെയർമാൻ എം.ഒ. ജോൺ അദ്ധ്യക്ഷത വഹിച്ചു. അൻവർ സാദത്ത് എം.എൽ.എ ,മുൻ എം.പി.മാരായ തമ്പാൻ, തോമസ്, പി.സി. ചാക്കോ, കെ.പി. ധനപാലൻ, മുൻ മന്ത്രി എസ്. ശർമ്മ, എ.പി. ഉദയകുമാർ, തോപ്പിൽ അബു, രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ. ജയശങ്കർ, എ. ഷംസുദ്ദീൻ, വി. സലീം, പി.എ. മഹ്ബൂബ്, ഹമീദ് ആലുവ, കെ.ബി. സരള എന്നിവർ സംസാരിച്ചു.