കൊച്ചി: മുല്ലശേരി കനാൽ നവീകരണത്തിന് പൈപ്പ് മാറ്റാനുള്ള തുകയ്ക്കായി സംസ്ഥാന സർക്കാരിനെ സമീപിക്കുമെന്ന് വാട്ടർ അതോറിറ്റി ഹൈക്കോടതിയെ അറിയിച്ചു.

പൈപ്പ് മാറ്റാൻ സർക്കാരും നഗരസഭയും കൂടി 5.11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി തുകയ്ക്ക് സർക്കാരിനെ സമീപിക്കുമെന്നും വാട്ടർ അതോറിറ്റി വ്യക്തമാക്കി. ഇക്കാര്യത്തിൽ സർക്കാർ നിലപാട് അറിയിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹർജികളിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം.