തൃക്കാക്കര . തൃക്കാക്കര കാർഡിനൻ ഹയർ സെക്കൻഡറി സിൽവർ ജൂബിലി ആഘോഷം നാളെ രാവിലെ 10.30ന് വ്യവസായ മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും. എറണാകുളം അങ്കമാലി അതിരൂപത വികാരി ജനറൽ ഫാ.വർഗീസ് പൊട്ടക്കൽ അധ്യക്ഷനാകും. ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, തൃക്കാക്കര നഗരസഭ ചെയർപേഴ്‌സൺ അജിത തങ്കപ്പൻ, കോർപ്പറേറ്റ് മാനേജർ ഫാ.തോമസ് നങ്ങേലിമാലിൽ, ആർ.ഡി.ഡി എറണാകുളം കെ.അബ്ദുൽ കരിം, പ്രിൻസിപ്പൽ ടി.ജി.മാർട്ടിൻ, നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ നൗഷാദ് പല്ലച്ചി, വാർഡ് കൗൺസിലർ പി.എം.യൂനിസ് തുടങ്ങിയവർ സംബന്ധിക്കും.