hybi

കൊച്ചി: ലോകഹൃദയദിനത്തോടനുബന്ധിച്ച് ജില്ലാ ഹോമിയോ ആശുപത്രിയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന ബോധവത്കരണ റാലി ഹൈബി ഈഡൻ എം.പി ഫ്‌ളാഗ് ഓഫ് ചെയ്തു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് അദ്ധ്യക്ഷയായ യോഗത്തിൽ ആശുപത്രി സൂപ്രണ്ട് ഡോ.സി.എൽ. രാജേശ്വരി, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി സിമി ആന്റണി, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ.ജോമി, ആയുഷ്മാൻ ഭവ കൺവീനർ ഡോ.സുമ വർഗീസ് എന്നിവർ സംസാരിച്ചു.

റാലിയിൽ ജില്ലാ സ്‌പോർട്‌സ് ഹോസ്റ്റൽ വിദ്യാർത്ഥികളും ആശുപത്രി ജീവനക്കാരും യോഗ ടീമംഗങ്ങളും പങ്കെടുത്തു.