si
അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രി ഹാർട്ട് കെയർ സെൻ്ററിൻ്റെ നേതൃത്വത്തിൽ നടന്ന ഹാർട്ട് തോൺ അങ്കമാലി സർക്കിൾ ഇൻസ്പെക്ടർ പി എം ബൈജു ഫ്ലാഗ് ഓഫ് ചെയ്യുന്നു

അങ്കമാലി: ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയും അങ്കമാലി ടൗണിലെ ഓട്ടോറിക്ഷ ഡ്രൈവർമാരുമായി ചേർന്ന് കെ.എസ്.ആർ.ടി.സി ബസ്സ്റ്റാൻഡിൽ നിന്നും ആശുപത്രിയിലേക്ക് ഹാർട്ട്തോൺ നടത്തി. ഡയറക്ടർ ഫാ. ഡോ. ജോയ് അയ്നിയാടൻ അദ്ധ്യക്ഷത വഹി​ച്ചു. പരിപാടി എസ്.ഐ പി.എം ബൈജു ഫ്ലാഗ് ഓഫ് ചെയ്തു. അങ്കമാലി ബസ്സ്റ്റാൻഡിൽ കാർഡിയോളജി നഴ്സുമാരുടെ ഫ്ലാഷ് മോബ് നടന്നു. സമാപന സമ്മേളനം ആലുവ ഡി .വൈ. എസ് . പി ടി .കെ ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. എൽ .എഫ്. ജോ. ഡയറക്ടർ ഫാ. തോമസ് വാളുക്കാരൻ, കാർഡിയോളജികൾ സൊസൈറ്റി ഒഫ് ഇന്ത്യ കേരള ചാപ്റ്റർ സെക്രട്ടറിയും എൽ. എഫ് ആശുപത്രി കാർഡിയോളജി മേധാവിയുമായ ഡോ.സ്റ്റിജി ജോസഫ് പറഞ്ഞു. ഫാ. ജോയ് ഐനിയാടൻ ഫാ. വർഗീസ് പാലാട്ടി ഡോക്ടർ എ കെ റഫീഖ് ഡോ. സാജൻ നാരായണൻ എന്നിവർ സംസാരി​ച്ചു.