അങ്കമാലി: ഭാരതീയാർ സർവകലാശാലയിൽ നിന്ന് ജേർണലിസവും മാസ് കമ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് നേടിയ കീർത്തന തങ്കച്ചനെ ബി.ജെ.പി കാലടി മണ്ഡലം കമ്മി​റ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു. ബംഗളൂരു ക്രിസ്തു ജയന്തി​ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന കീർത്തന ബി.ജെ.പി ജില്ലാ ഭാരവാഹിയായ തങ്കച്ചൻ വർഗീസിന്റേയും മിനിയുടെയും മകളാണ്. ഭർത്താവ് ബിലാസ്പൂർ അപ്പോളോ നഴ്സിംഗ് കോളേജിലെ ജിന്റോ മാത്യു ആണ്. ജില്ലാ സെക്രട്ടറി ബിജു പുരുഷോത്തമൻ.ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷീജ സതീഷ് ,ജനറൽ സെക്രട്ടറി കെ ടി ഷാജി,പഞ്ചായത്ത് പ്രസിഡന്റ് എൻ.ടി ബാബു മഹിളാ മോർച്ച പ്രസിഡന്റ് ലിസ രാജേഷ്, മണ്ഡലം സെക്രട്ടറി രജനി പ്രകാശ്, ന്യൂനപക്ഷ മോർച്ച പ്രസി. ജോബി പോൾ അരീയ്ക്കൽ എസ്. സി മോർച്ച പ്രസി. വി ആർ പ്രിയദർശൻ, രാജേഷ് എന്നിവർ പങ്കെടുത്തു.