 
അങ്കമാലി: തുറവുർ പഞ്ചായത്ത് മുന്നാം വാർഡ് കൊമര പാടശേഖരത്തിെൽ തലക്കോട്ട് പറമ്പ് പാടശേഖരത്ത് അത്യുൽപാദന ശേഷിയുള്ള ഉമ നെൽ വിത്തിടൽ കർമ്മം വാർഡ് മെമ്പർ രജനി ബിജു, കൃഷി ഭവൻ ഓഫിസർ കാർത്തിക എന്നിവർ നിർവഹിച്ചു. പാടശേഖരത്തിൽ വിളയുന്ന നെല്ല് കൃഷി വകുപ്പ് വിത്തിനായി കർഷകരിൽ നിന്നും സ്വീകരിക്കും. 110-120 ദിവസം കൊണ്ട് വിളവെടുക്കാവുന്ന മുണ്ടകൻ വിളവിത്ത് ഉത്പാദിപ്പിക്കുന്ന പാടശേഖരമായി കൃഷി ഭവൻ പാടശേഖരത്തെ തിരഞ്ഞെടുത്തിട്ടുണ്ട്. ബിജു പുരുഷോത്തമൻ പി.വി.ജോയ്, കെ.പി.ജോർജ് ഷാജു അയ്യമ്പിള്ളി, ബാബു നെടുവേലി എന്നിവർ സംസാരിച്ചു