കോലഞ്ചേരി: പുറ്റുമാനൂർ ഗവ. യു.പി സ്‌കൂളിലെ പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസുവരെയുള്ള മുഴുവൻ കുട്ടികളുടെയും സമഗ്ര വളർച്ച ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന 'പച്ച മഞ്ഞ ചുവപ്പ്' പദ്ധതിക്ക് തുടക്കമായി.
പുത്തൻകുരിശ് പഞ്ചായത്ത് വൈസ്പ്രസിഡൻറ് കെ.കെ. അശോക് കുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ഷാജി ജോർജ് അദ്ധ്യക്ഷനായി. വിദ്യാഭ്യാസ ഉപ ഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ മുഖ്യ പ്രഭാഷണം നടത്തി. കോലഞ്ചേരി എ.ഇ.ഒ ടി. ശ്രീകല വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജൂബിൾ ജോർജ്, പി.ടി.എ പ്രസിഡൻറ് പി.കെ. ആനന്ദകുമാർ, സുജ സുരാഗ്, അദ്ധ്യാപകരായ കെ.എസ്. മേരി, അരുൺ അശോക് തുടങ്ങിയവർ സംസാരിച്ചു