n
രായമംഗലം പഞ്ചായത്ത് ചൂണാർവയൽ പാടം കൃഷി ചെയ്യുന്നതിന് വേണ്ടി ചൂണാർ വയൽ തോട് വീതിയും ആഴവും കൂട്ടുന്ന ജോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പി. അജയകുമാർ ഉദ്ഘാടനം നിർവ്വഹിക്കുന്നു.

കുറുപ്പംപടി: രായമംഗലം ഗ്രാമ പഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽപെടുത്തി നെൽകൃഷി വിപുലീകരണത്തിന് വേണ്ടി പാടശേഖരങ്ങളിലെ തോടുകൾ ശുചീകരിച്ചു.

13-ാം വാർഡിലെ ചൂണാർവയൽ പാടം കൃഷി ചെയ്യുന്നതിന് വേണ്ടി ചൂണാർ വയൽ തോട് വീതിയും ആഴവും കൂട്ടുന്ന ജോലിയും പൂർത്തിയാക്കി.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. പി. അജയകുമാർ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ദീപ ജോയ് അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ ജോയ് പൂണേലിൽ സ്വാഗതവും വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബിജു കുര്യാക്കോസ് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്ത്

എ.ഇ. വിനോദ്, കൃഷി ഓഫീസർ ഡോ. സ്മിനി വർഗീസ് എന്നിവർ സംബന്ധി​ച്ചു.