കൊച്ചി: ഫോറം ഫോർ ഫെയ്ത്ത് ആൻഡ് ഫ്രറ്റേണിറ്റിയുടെ രജത ജൂബിലി വാർഷിക യോഗം ഒക്ടോബർ രണ്ടിന് രാവിലെ 10ന് ഹോട്ടൽ അബാദ് പ്ലാസയിൽ ഡൽഹി ന്യൂനപക്ഷ കമ്മിഷൻ മുൻ ചെയർമാൻ ഡോ.സഫറുൽ ഇസ്ലാം ഖാൻ ഉദ്ഘാടനം ചെയ്യും. രജത ജൂബിലി സുവനീർ എച്ച്. ഇ. മുഹമ്മദ് ബാബു സേഠിന് നൽകി ഡോ. പി. മുഹമ്മദ് അലി പ്രകാശനം ചെയ്യും. ചടങ്ങിൽ ഇന്ത്യൻ ഭരണഘടനയും ബഹുസ്വരതയും എന്ന വിഷയത്തിൽ മുതിർന്ന മാദ്ധ്യമ പ്രവർത്തകനും ചെന്നൈ ഏഷ്യൻ കോളേജ് ഒഫ് ജേർണലിസം ചെയർമാനുമായ ശശികുമാർ മുഖ്യപ്രഭാഷണം നടത്തും. പുതിയ ഇന്ത്യയിൽ ഗാന്ധിജിയുടെ പ്രസക്തി എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.