കളമശേരി: മയക്കുമരുന്നിനെതിരെ സന്ദേശവുമായി നവംബർ 20 ന് രാജഗിരി മാരത്തൺ. ആസാദി കാ അമൃത് മഹോത്സവത്തോടനുബന്ധിച്ച് രാജഗിരി സ്കൂളും പി.ടി.എയും സംയുക്തമായി നടത്തുന്ന മാരത്തണിൽ പൊലീസ്, എക്സൈസ് വകുപ്പ് , കൊച്ചി മെട്രോ, ഐ.എം.എ എന്നിവ പങ്കാളികളാകും. മുതിർന്നവർക്ക് 21.1 കിലോമീറ്റർ, വിദ്യാർത്ഥികൾക്ക് 10 കിലോമീറ്റർ പൊതുജനങ്ങൾക്ക് 6 കിലോമീറ്റർ ഫൺ റൺ എന്നീ മൂന്നു വിഭാഗങ്ങളിലാണ് മാരത്തൺ. വിജയികൾക്ക് ഒരു ലക്ഷം രൂപയുടെ സമ്മാനം നൽകും. ഒളിമ്പ്യൻ ഹോക്കിതാരം പി.ആർ.രാജേഷാണ് മാരത്തൺ ബ്രാൻഡ് അംബാസഡർ. മാരത്തൺ സംഘാടനത്തിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗം ലഹരിമരുന്ന് വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുമെന്ന് പ്രിൻസിപ്പൽ ഫാ.വർഗീസ് കാച്ചപ്പിള്ളി പറഞ്ഞു. മാരത്തണിൽ പങ്കെടുക്കാൻ www.rajagirimarathon.in എന്ന വെബ് അഡ്രസിൽ ലോഗ് ചെയ്യുക. ഫോൺ: 944720 9932, 9847145 145. വാർത്താ സമ്മേളനത്തിൽ

ഫാ.വർഗീസ് കാച്ചപ്പിള്ളി സി.എം.ഐ, പി.ടി.എ പ്രസിഡന്റ് ഡോ.ജി ജോപോൾ, കൺവീനർ സിബി മൂത്തേടൻ എന്നിവർ പങ്കെടുത്തു.