# മെട്രോയിൽ നാളെ സൗജന്യ ഓഫറുകൾ
കൊച്ചി: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി എം.ജി.റോഡ് മെട്രോ സ്റ്റേഷന് മുന്നിൽ മഹാത്മാഗാന്ധിയുടെ പ്രതിമ ഇന്ന് രാവിലെ 9.30 ന് ഹൈബി ഈഡൻ എം.പി അനാവരണം ചെയ്യും. കേരള ഗ്രാമവികസന സാനിറ്റേഷൻ സൊസൈറ്റിയാണ് മൂന്നുമാസംകൊണ്ട് മഹാത്മാഗാന്ധിയുടെ 4.5 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ചത്. സ്തൂപത്തിന് അഞ്ച് അടിയാണ് ഉയരം.
യാത്രക്കാർക്ക് ഗാന്ധിജയന്തി ഓഫറുകൾ
ഗാന്ധിജയന്തി ദിനത്തിൽ കൊച്ചി മെട്രോ യാത്രക്കാർക്കായി ടിക്കറ്റ് നിരക്കിൽ ഇളവുണ്ടാകും. സ്വാതന്ത്ര്യസമരസേനാനികൾക്ക് മെട്രോയിൽ സൗജന്യമായി യാത്രചെയ്യാം. സ്വാതന്ത്ര്യസമര തിരിച്ചറിയൽ കാർഡ് കൈയിൽ വേണം.
20 രൂപ മുതൽ 60 രൂപ വരെ ഈടാക്കുന്ന യാത്രാദൂരം അന്ന് 20 രൂപയ്ക്ക് യാത്രചെയ്യാം.
ഗാന്ധിജയന്തി ദിനത്തിൽ പുതുതായി കൊച്ചി വൺകാർഡ് വാങ്ങുന്നവർക്ക് കാർഡിന്റെ നിരക്കും ആനുവൽ ഫീസുമായ 225 രൂപ കാഷ്ബാക്കായി തിരികെലഭിക്കും.