കുറുപ്പംപടി: ജയ് ഭാരത് കോളേജിലെ സോഷ്യൽ വർക്ക് ഡിപ്പാർട്ട്മെന്റിന്റെയും പ്രഥം എൻ.ജി.ഒ യുടെയും കേരള അസോസിയേഷൻ ഒഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും സംയുക്താഭിമുഖ്യത്തിൽ ആറു ദിവസത്തെ ജില്ലാതല ആനുവൽ സ്റ്റാറ്റസ് ഒഫ് എഡ്യുക്കേഷൻ റിപ്പോർട്ട് (ഏസർ) പരിശീലന പരിപാടി ഒക്ടോബർ രണ്ടുവരെ നടത്തും. ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ കുട്ടികളുടെ സ്കൂളുകളിലെ പഠനം സംബന്ധി​ച്ച് രാജ്യമൊട്ടാകെ ഓരോ വർഷവും വീടുകൾ തോറും ജനപങ്കാളിത്തത്തോടെ നടത്തപ്പെടുന്ന സർവേയാണിത്. മാസ്റ്റർ ഒഫ് സോഷ്യൽ വർക്ക് വിദ്യാർഥികൾക്കാണ് പരിശീലനം.

ജയ് ഭാരത് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു കെ.എ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പ്രോജക്ട് ഓഫീസർ ജോജോ മാത്യു, സോഷ്യൽ വർക്ക് വിഭാഗം മേധാവി ദീപ്തി രാജ്, പ്രഥം എൻ. ജി. ഒ. അസോസി​യേറ്റ് വിറ്റിൽ നിക്സൺ എന്നിവർ സംസാരി​ച്ചു.