rotary

കൊച്ചി: റോട്ടറി ഡിസ്ട്രിക്ട് 3201ന്റെ ആഭിമുഖ്യത്തിൽ നാളെ മുതൽ 8 വരെ സാമൂഹ്യ സേവനത്തിനായുള്ള റെയിൻബോ വാരം ആചരിക്കുമെന്ന് ഗവർണർ എസ്. രാജ്‌മോഹൻ നായർ അറിയിച്ചു.

റോട്ടറി കൊച്ചിൻ ടെക്‌നൊപോളിസ് ചിലവന്നൂർ റോഡ് കോളനിയിലെ വാട്ടർ ലാൻഡ് റോഡിലെ സി.സി.ടി.വി നിരീക്ഷണത്തിന്റെയും മാതൃകാ റോഡിന്റെയും ഉദ്ഘാടനം ഇന്ന് രാവിലെ 11ന് മേയർ എം.അനിൽകുമാർ നിർവഹിക്കും. എസ്. രാജ്‌മോഹൻ നായർ അദ്ധ്യക്ഷത വഹിക്കും.

സൈബർ സുരക്ഷാ ബോധവത്കരണം, സ്മാർട്ട് ക്ലാസ് റൂമുകൾ, സ്ത്രീ സുരക്ഷാ പദ്ധതികൾ, സൗരോർജ പ്ലാന്റുകൾ, സംരംഭക പദ്ധതികൾ, ഓൾഡ് ഏജ് ഹോമുകൾക്കുള്ള സഹായം, പാർപ്പിട പദ്ധതികൾ തുടങ്ങിയവയാണ് നടപ്പാക്കുക.