 
പറവൂർ: കെടാമംഗലം സൗഹൃദകൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ആദരവ് 2022 മുഹമ്മദ് സ്മൃതിയുടെ ഭാഗമായുള്ള പ്രോഗ്രാം കമ്മിറ്റി ഓഫീസ് കവിത ഗ്രൂപ്പ് കമ്പനി ഡയറക്ടർ കെ.ഒ. വർഗീസ് ഉദ്ഘാടനം ചെയ്തു. പി.യു. രമേശൻ അദ്ധ്യക്ഷത വഹിച്ചു. പറവൂർ സഹകരണ ബാങ്ക് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കൂട്ടായ്മ അംഗം സി.പി. ജിബുവിനെ ആദരിച്ചു. വിനോദ് കെടാമംഗലം, ഒ.യു. ബഷീർ, എം.ബി. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.