വൈപ്പിന്‍: വൈപ്പിന്‍ ബ്ലോക്കിന് കീഴില്‍ പൊക്കാളി കൃഷി ചെയ്ത കര്‍ഷകരെ പൊക്കാളി കാര്‍ഷിക സെമിനാറിൽ ആദരിച്ചു. ആദരവും സെമിനാറും കെ.എല്‍. ഉണ്ണികൃഷ്ണന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം പൊക്കാളി കൃഷിയില്‍ മികച്ച ചുവട് വയ്പ് നടത്താന്‍ കഴിഞ്ഞെന്ന് എം.എല്‍.എ. ചൂണ്ടിക്കാട്ടി. ബ്ലോക്കിലെ അഞ്ച് പഞ്ചായത്തുകളിലും മുന്‍വര്‍ഷങ്ങളേക്കാള്‍ മെച്ചപ്പെട്ട നിലയില്‍ കൃഷി ഇറക്കാന്‍ കഴിഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസിസോമന്‍ അദ്ധ്യക്ഷത വഹിച്ചു. വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഡോ. ദീപ തോമസ്, ജില്ല പ്രോജക്റ്റ് ഡയറക്ടര്‍ ഷീലപോള്‍ എന്നിവര്‍ ക്ലാസ് എടുത്തു. കൃഷി അസി. ഡയറക്ടര്‍ പി.വി. സൂസമ്മ, കുഴുപ്പിള്ളികൃഷി ഓഫീസര്‍ അനുജ എന്നിവര്‍ സംസാരിച്ചു.
ഞാറയ്ക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളിലെ കര്‍ഷകര്‍, ഇവരുമായി സഹകരിച്ച എച്ച്. ഐ. എച്ച്. എസിലെ എന്‍.എസ്.എസ്. യൂണിറ്റ് വിദ്യാര്‍ത്ഥികള്‍, ബ്ലോക്ക് പഞ്ചായത്തിന്റേയും ജീവനക്കാരുടെയും ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരെ ആദരിച്ചു.