ups-paipra
പായിപ്ര ഗവ.യുപി സ്കൂളിൽ വർണ്ണക്കൂടാരം മാതൃകാ പ്രീ പ്രൈമറി നവീകരണ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവ്വഹിക്കുന്നു.

മൂവാറ്റുപുഴ: സമഗ്ര ശിക്ഷ കേരളയുടെ സഹായത്തോടെ പായിപ്ര ഗവ.യുപി സ്കൂളിൽ ആരംഭിക്കുന്ന വർണക്കൂടാരം മാതൃക പ്രീ പ്രൈമറി നവീകരണ പദ്ധതിയുടെ നിർമ്മാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി നിർവഹിച്ചു. പത്ത് ലക്ഷം രൂപ ചെലവിൽ പൂർത്തിയാക്കുന്ന പദ്ധതിയിൽ കുട്ടികൾക്കായി പാർക്ക്, ആക്ടിവിറ്റി റൂം, അഭിനയമൂല, ചിത്രകലാമൂല, സംഗീതമൂല, നിർമ്മാണമൂല, വായനമൂല, ഗണിതമൂല, ശാസ്ത്രമൂല എന്നിവയാണ് ഒരുക്കുന്നത്. വാർഡ് മെമ്പർ ജയശ്രീ ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. ബി.പി.സി ആനി ജോർജ് പദ്ധതി വിശദീകരണം നടത്തി. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. സി. വിനയൻ പ്രോജക്ട് റിപ്പോർട്ട് പ്രകാശനം ചെയ്തു. പി.ടി.എ പ്രസിഡന്റ് നസീമ സുനിൽ, ഹെഡ്മിസ്ട്രസ് വി.എ .റഹീമ ബീവി, ഡിംപിൾ പൗലോസ്, നൗഷാദ് പി .ഇ , പ്രസാദ് എ.കെ, ഷാജഹാൻ പേണ്ടാണം, ഷെമീന ഷഫീഖ് എന്നിവർ സംസാരിച്ചു.