snm-collgeg-maliankara-
മാല്യങ്കര എസ്.എൻ.എം കോളേജിലെ പി.ടി.എ ജനറൽ ബോഡിയോഗത്തിൽ കൊവിഡ് കാലത്ത് മികച്ച് പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരം കോളേജ് മാനേജർ ഡോ. വി.ആർ. പ്രകാശം സമ്മാനിക്കുന്നു

പറവൂർ: മാല്യങ്കര എസ്.എൻ.എം കോളേജ് പി.ടി.എ പൊതുയോഗം കോളേജ് മാനേജർ ഡോ. വി.ആർ. പ്രകാശം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. ടി.എച്ച്. ജിത അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ് കെ.ആർ. ജയപ്രകാശ് മുഖ്യപ്രഭാഷണം നടത്തി. സി.പി. സുനിൽകുമാർ, എൻ. മഞ്ജു. ധനിത, സി.എസ്. സീജു തുടങ്ങിയവർ സംസാരിച്ചു. ‌കൊവിഡ് കാലത്ത് മികച്ച പ്രവർത്തനങ്ങൾക്ക് ഡോ. അജൻ, ഡോ. ടി.എസ്. റീന, ഡോ. യു.ആർ. കൃഷ്ണകുമാർ, ഡോ. എസ്. അജീഷ്, ഡോ. വി.എസ്. തുഷാര, ജയപ്രസാദ്, ഷാജൻ എന്നിവരെ പുരസ്കാരങ്ങൾ നൽകി അനുമോദിച്ചു. ഭാരവാഹികളായി ഡോ. ടി.എച്ച്. ജിത (പ്രസിഡന്റ്), സജീവ് പുത്തൻപള്ളി (വൈസ് പ്രസിഡന്റ്) ഡോ. ടി.എസ്. റീന (സെക്രട്ടറി) എം.എസ്. വേണുഗോപാൽ (ജോയിന്റ് സെക്രട്ടറി) ഡോ. ടി.ആർ. ബിന്ദു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.