thankappan
ജസ്റ്റിസ് കെ.തങ്കപ്പൻ

ചോറ്റാനിക്കര: റിട്ട. ഹൈക്കോടതി ജഡ്ജി ചോറ്റാനിക്കര കരുവേലിൽവീട്ടിൽ ജസ്റ്റിസ് കെ. തങ്കപ്പൻ (78) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് ചോറ്റാനിക്കര ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ ഡോ.കെ.കെ.തങ്കി (റിട്ട. പ്രൊഫസർ, മെഡിക്കൽ കോളേജ്, കോട്ടയം).

2002 ലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. ഐസ്ക്രീം പെൺവാണിഭ കേസുൾപ്പെടെ ഇദ്ദേഹത്തിന്റെ ബെഞ്ച് പരിഗണിച്ചിട്ടുണ്ട്. 2007ൽ വിരമിച്ചശേഷം 2008മുതൽ 2019വരെ സെൻട്രൽ അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണൽ വൈസ് ചെയർമാനായിരുന്നു.

തിരുവല്ല മങ്ങാട്ട് കുഞ്ഞുകുഞ്ഞും കറുകപ്പൊലിയാളുമാണ് മാതാപിതാക്കൾ. അഡ്വ.എം.കെ. മേനോന്റെ കീഴിൽ എറണാകുളത്ത് പ്രാക്ടീസ് തുടങ്ങിയ ഇദ്ദേഹം 20 വർഷം കേരള ഹൈക്കോടതിയിൽ ഗവ.പ്ലീഡറായിരുന്നു. പിന്നീട് സെൻട്രൽ ഗവൺമെന്റ് കോൺസലായും വിവിധ സ്ഥാപനങ്ങളുടെ സ്റ്റാൻഡിംഗ് കോൺസലായും പ്രവർത്തിച്ചു.