മൂവാറ്റുപുഴ: ഡീൻ കുര്യാക്കോസ് എം.പി. മണ്ഡലത്തിന്റെ സമഗ്ര വികസന പദ്ധതികളുടെ ഭാഗമായി നടപ്പിലാക്കിവരുന്ന റൈസ് പദ്ധതിയുടെ ഭാഗമായി 2022 വർഷത്തിൽ മൂവാറ്റുപുഴ നിയോജകമണ്ഡലത്തിൽഎസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കുള്ള മെരിറ്റ് അവാർഡ് വിതരണം വിതരണവും 100ശതമാനം വിജയം നേടിയ സ്‌കൂളുകളെ ആദരിക്കുന്ന ചടങ്ങും ഇന്ന് ഉച്ചയ്ക്ക് 2.30ന് മൂവാറ്റുപുഴ ടൗൺ ഹാളിൽ നടക്കും. ഡീൻ കുര്യാക്കോസ് എം.പി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് വിശ്വപ്രസിദ്ധ യാത്രികൻ സന്തോഷ് ജോർജ് കുളങ്ങര ഉദ്ഘാടനം ചെയ്യും.