najath
ഡിമെൻഷ്യ ബാധിതരുടെ സാമൂഹ്യ, ആരോഗ്യ സുരക്ഷിതത്വം മുൻനിർത്തി 'ബോധി' പദ്ധതിയുടെ ഭാഗമായി ദേശം നജാത്ത് കോളേജ് ഓഫ് നേഴ്സിംഗിൽ നടന്ന ബോധവത്കരണ ക്ലാസ്

ആലുവ: ഡിമെൻഷ്യ ബാധിതരുടെ സാമൂഹ്യ, ആരോഗ്യ സുരക്ഷിതത്വം മുൻനിർത്തി ജില്ലാ ഭരണകൂടവും കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവകലാശാല സെന്റർ ഫോർ ന്യൂറോസയൻസിന്റെ കീഴിലുള്ള 'പ്രജ്ഞ'യും സംയുക്തമായി സാമൂഹ്യ നീതി വകുപ്പിന്റ സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'ബോധി' പദ്ധതിയുടെ ഭാഗമായി ദേശം നജാത്ത് കോളേജ് ഒഫ് നഴ്സിംഗിൽ ബോധവത്കരണ ക്ളാസ് സംഘടിപ്പിച്ചു.

ബോധി പ്രോജക്ട് മാനേജർ പ്രസാദ് എം. ഗോപാൽ, ബോധി പരിശീലകൻ ബിബി ഡൊമിനിക് ഐക്കര എന്നിവർ ക്ലാസെടുത്തു.