കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യകാമ്പസിലും വിവിധ പ്രാദേശിക കാമ്പസുകളിലും വിവിധ സംസ്‌കൃത ബിരുദ പ്രോഗ്രാമുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്രായം 2022 ജൂൺ ഒന്നിന് 22 വയസിൽ കൂടരുത്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ മൂന്ന്. ഓൺലൈൻ അപേക്ഷയുടെ ഹാർഡ് കോപ്പിയും മാർക്ക് ലിസ്റ്റ് അടക്കമുളള നിർദ്ദിഷ്ടരേഖകളുടെ പകർപ്പും അപേക്ഷാഫീസായ 50/രൂപ (എസ്. സി./എസ്. ടി. വിദ്യാർത്ഥികൾക്ക് 10/രൂപ) ഓൺലൈനായി അടച്ചതിന്റെ രസീതും ഉൾപ്പെടെ അതാത് പ്രാദേശിക കാമ്പസുകളിലെ ഡയറക്ടമാർക്കും കാലടി മുഖ്യക്യാമ്പസിൽ അതാത് വകുപ്പ് മേധാവികൾക്കും ഒക്ടോബർ ആറിനുമുമ്പ് സമർപ്പിക്കണം. www.ssus.ac.in