കോലഞ്ചേരി: കുന്നത്തുനാട് മണ്ഡലത്തിൽ അഡ്വ. പി.വി. ശ്രീനിജിൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടക്കുന്ന പരാതിപരിഹാര അദാലത്ത് 'ജനസഭ' യുടെ മണ്ഡലതല ഉദ്ഘാടനം ഇന്ന് രാവിലെ 10ന് തിരുവാണിയൂർ സെന്റ് ഫിലോമിനാസ് ഹൈസ്കൂളിൽ കളക്ടർ ഡോ. ആർ. രേണുരാജ് നിർവ്വഹിക്കും. എം.എൽ.എ അദ്ധ്യക്ഷനാകും
പൊതുമരാമത്ത്, പഞ്ചായത്ത്, വാട്ടർ അതോറിട്ടി, വിദ്യാഭ്യാസം, പൊലീസ്, റവന്യൂ, സിവിൽ സപ്ലൈസ്, ആരോഗ്യം, ജലസേചനം, ലൈഫ് മിഷൻ, മലിനീകരണം, പട്ടികജാതി, വ്യവസായം,ക്ഷീരവികസനം തുടങ്ങിയ വകുപ്പുകൾ പങ്കെടുക്കും. കേരള ലീഗൽ സർവീസ് അതോറിട്ടിയും വനിതാ കമ്മിഷനും അദാലത്തിലുണ്ടാകും.