 
കോലഞ്ചേരി: പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ജീവാമൃതം ട്രസ്റ്റിന്റെ നേതൃത്യത്തിൽ ലഹിത ടീച്ചറുടെ രണ്ടാമത് അനുസ്മരണം ഹരിശ്രീ അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ലിസി അലക്‌സ് അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് അംഗം രാജമ്മ രാജൻ, ഗ്രാമ പഞ്ചായത്ത് അംഗം ടി.വി രജൻ, പ്രിൻസിപ്പൽ ആൻസി ചെറിയാൻ , ഹെഡ്മിസ്ട്രസ് മിനി പി. ജേക്കബ് , വെൽഫയർ ചെയർമാൻ പി.കെ. ശ്രീകാന്ത്, എം.കെ. രഘു തുടങ്ങിയവർ സംസാരിച്ചു.