തൃപ്പൂണിത്തുറ: പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ തിരുവുത്സവം ഒക്ടോബർ 5 വരെ നടക്കും. ഇന്ന് പഞ്ചാരിമേളം, കാർത്തിക എസ്. നായർ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന സംഗീതാരാധന, നൃത്തനൃത്യങ്ങൾ. നാളെ പൂജവെപ്പ്, വിളക്കിനെഴുന്നള്ളിപ്പ്, കൃഷ്ണനാട്ടം എന്നിവ നടക്കും. മൂന്നിന് സംഗീത കച്ചേരി, ഭരതനാട്യം, മോഹിനിയാട്ടം എന്നിവയുണ്ടാകും. നാലിന് കുറുംകുഴൽ അരങ്ങേറ്റം, ഭക്തിഘോഷലഹരി. അഞ്ചിന് വിജയദശമി, ആറാട്ട്, രാവിലെ 8നും 8:30 നും മധ്യേ വിദ്യാരംഭം, ഗൗതം എസ്. കുമാർ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന പുല്ലാങ്കുഴൽ കച്ചേരി.