കൂത്താട്ടുകുളം: എസ്. എൻ.ഡി​.പി​ യോഗം 224 -ാം നമ്പർ കൂത്താട്ടുകുളം ശാഖയുടെ 92-ാമത് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഒക്ടോബർ രണ്ടി​ന് ഉച്ചയ്ക്ക് 2 മണിക്ക് മംഗലത്തു താഴം അദ്വൈതം ഓഡിറ്റോറിയത്തിൽ നടക്കും. എസ്എൻഡിപി യോഗം കൂത്താട്ടുകുളം യൂണിയൻ സെക്രട്ടറി സി.പി. സത്യൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗം യൂണിയൻ പ്രസിഡന്റ് പി.ജി.ഗോപിനാഥ് ഉദ്ഘാടനം ചെയ്യും. യൂണിയൻ വൈസ് പ്രസിഡന്റ് പി.കെ.അജിമോൻ മുഖ്യപ്രഭാഷണം നടത്തും. ശാഖാ സെക്രട്ടറി തിലോത്തമ ജോസ് റിപ്പോർട്ട്, കണക്ക്. 2023 വർഷത്തെ ബഡ്ജറ്റ് അവതരിപ്പിക്കും. യൂണിയൻ കൗൺസിലറും റിട്ടേണിംഗ് ഓഫീസറുമായ എം പി.ദിവാകരൻ പുതിയ ഭാരവാഹികളുടെ ഫലപ്രഖ്യാപനം നടത്തും. ക്ഷേത്രം മേൽശാന്തി എം.കെ.ശശിധരൻ ശാന്തി അനുഗ്രഹപ്രഭാഷണം നടത്തും. ശാഖാ പ്രസിഡന്റ് വി.എൻ . രാജപ്പൻ വൈസ് പ്രസിഡന്റ് പി.എൻ . സലിം കുമാർ , ഡി.സാജു , വനിതാ സംഘം, യൂത്ത്മൂവ്മെൻറ് ഭാരവാഹികൾ പങ്കെടുക്കും.