pk-sivankutty
രാജഗിരി റെസിഡന്റ്‌സ് അസോസിയേഷൻ വാർഷിക കുടുംബസംഗമവും ഓണാഘോഷവും ആലുവ ഡിവൈഎസ്.പി പി.കെ ശിവൻകുട്ടി ഉദ്ഘാടനം ചെയ്യുന്നു

ആലുവ:ചുണങ്ങംവേലി രാജഗിരി റസിഡന്റ്‌സ് അസോസിയേഷൻ കുടുംബ സംഗമവും ഓണാഘോഷവും ആലുവ ഡിവൈ.എസ്.പി പി.കെ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ബാബു കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു.
എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രീജ കുഞ്ഞുമോൻ, പഞ്ചായത്തംഗം എൻ.എച്ച്. ഷബീർ, എഡ്രാക് ഭാരവാഹികളായ കെ.കെ. ജയപ്രകാശ്, കെ.എ. ജമാലുദ്ദിൻ, എം. സുരേഷ്, വിൽസൺ പോൾ വർഗീസ്, ടോമി പൈനാടത്ത്, കെ.കെ. ജെയിംസ്, ഗ്ലാഡിസ് ചിന്റു ഡിക്കൊത്ത് എന്നിവർ സംസാരി​ച്ചു.