karate

കൊച്ചി: 'തോബു തേഹ ഷിറ്റോ റ്യൂ കരാട്ടെയുടെ ആഭിമുഖ്യത്തിലെ സംസ്ഥാനതല ഇന്റർ സ്‌കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പ് 15ന് ഇടപ്പള്ളി അൽ അമീൻ പബ്ലിക് സ്‌കൂളിൽ നടക്കും. ഒന്നുമുതൽ പത്തുവരെ ക്ലാസുകളിലെ വിദ്യാർത്ഥികളാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നത്. കത്ത, കുമിത്തെ മത്സരങ്ങളിൽ പങ്കെടുക്കേണ്ട വിദ്യാർത്ഥികൾ ഒക്ടോബർ ഏഴാം തീയതിയോ, അതിനുമുമ്പോ അതത് സ്‌കൂളുകൾ വഴി രജിസ്റ്റർ ചെയ്യണം. ഒന്നാം സ്ഥാനം നേടുന്ന സ്‌കൂളുകൾക്ക് ഓവറോൾ ചാമ്പ്യൻഷിപ്പും ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിദ്യാർത്ഥികൾക്ക് യഥാക്രമം സ്വർണ മെഡലും വെള്ളിമെഡലും വെങ്കല മെഡലും സമ്മാനിക്കും.