 
നെടുമ്പാശേരി: വിഷമില്ലാത്ത നാടൻ പച്ചക്കറികൾ ലഭ്യമാക്കുവാൻ ചെങ്ങമനാട് സഹകരണ ബാങ്ക് ദേശം കുന്നുംപുറത്ത് ആരംഭിച്ച ഗ്രീൻ ജൈവ പച്ചക്കറി കേന്ദ്രം ആലുവ സഹകരണ അസിസ്റ്റന്റ് രജിസ്ട്രാർ മനോജ് കെ.വിജയൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം ഭാവന രഞ്ജിത്, കോഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ സെക്രട്ടറി പി.എ. രഘുനാഥ്, ഭരണ സമിതിയംഗങ്ങളായ എം.കെ. പ്രകാശൻ, ടി.എസ്. ശാന്താമണി, സെക്രട്ടറി ജെമി കുര്യാക്കോസ് എന്നിവർ സംസാരിച്ചു.
ബാങ്കിന്റെ ഗ്രീൻ ചെങ്ങമനാട് പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി ചെയ്യുന്ന കൃഷിക്കാരിൽ നിന്നും സംഭരിക്കുന്ന പച്ചക്കറികളാണ് വില്പന നടത്തുന്നത്.