തൃക്കാക്കര: മോട്ടോർ വാഹനവകുപ്പിന്റെ പരിവാഹൻ സൈറ്റിലെ തകരാർ പരിഹരിക്കാനാവാത്തതുമൂലം എറണാകുളം ആർ.ടി.ഓഫീസിൽ അപേക്ഷകൾ കെട്ടിക്കിടക്കുന്നു.വാഹനങ്ങളുടെ പെരുമാറ്റൽ, പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ തുടങ്ങിയ അപേക്ഷകളാണ് തീർപ്പാക്കാനാവാതെ കെട്ടിക്കിടക്കുന്നത്. ഇന്നലെ ഒരു മണിമുതൽ മുതൽ മൂന്ന് മണിവരെ പരിവാഹൻ സെർവർ പ്രവർത്തനം വീണ്ടും തടസപ്പെട്ടു. സൈറ്റിലെ തകരാർ മൂലം മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ അപേക്ഷകളിൽ തീരുമാനമെടുക്കാകാതെ നട്ടംതിരിയുകയാണ്. വാഹനങ്ങളുടെ പേരുമാറ്റങ്ങളുമായായി ബന്ധപ്പെട്ട് ഒരുദിവസം മുന്നൂറ് മുതൽ അഞ്ഞൂറ് അപേക്ഷകൾ വരെ ലഭിക്കുന്നുണ്ട്. പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർവർ പ്രശ്നം മൂലംഒരാഴ്ചവരെ നീണ്ടുപോകുന്നു. കഴിഞ്ഞ ഒരാഴ്ചയായി മോട്ടോർ വാഹനവകുപ്പിന്റെ പരിവാഹൻ സൈറ്റ് പ്രവർത്തനം അവതാളത്തിലാണ്.